Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ ലഭിച്ചവർക്ക് ആനുകൂല്യം: ഇസാദ് കാർഡ് സൗജന്യമായി നൽകാൻ ദുബായ് പോലീസ്

ദുബായ്: ഗോൾഡൻ വിസ ലഭിച്ചവർക്ക് ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയ മേഖല, റിയൽ എസ്റ്റേറ്റ്, റസ്റ്റോറന്റ് തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിനകത്തും പുറത്തും ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാർഡ് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ

ദുബായ് പോലീസ് ഇസാദ് കാർഡ് പുറത്തിറക്കിയത് 2018 ലാണ്. 7237 ബ്രാൻഡുകൾ, ബിസിനസുകൾ തുടങ്ങിയവയ്ക്ക് യുഎഇ ഉൾപ്പെടെ 92 രാജ്യങ്ങളിൽ വിവിധ ഡിസ്‌കൗണ്ടുകളും ആകർഷകമായ ഓഫറുകളും കാർഡ് വഴി ലഭിക്കുന്നതാണ്.

Read Also: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന ഒരു രേഖയും പൊലീസിന് ലഭിച്ചിട്ടില്ല : ഇപി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button