Kallanum Bhagavathiyum
CricketLatest NewsNewsSports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ക്രിക്കറ്റിൽ തീപാറും പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ: നീണ്ട 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറുകയാണ്. ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റാണ് ഗെയിംസില്‍ നടക്കുക. ജൂലൈ 29ന് ടി20 ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കും. എഡ്‌ജ്‌ബാസ്റ്റണില്‍ നടക്കുന്ന 16 മത്സരങ്ങളില്‍ എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കും. ഓഗസ്റ്റ് ഏഴിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ജേതാക്കളെ അറിയാം.

നാല് ടീമുകളായി തിരിച്ചുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പില്‍ നിന്നും ഏറ്റവും മികച്ച രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് യോഗ്യത നേടും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടുക. ജേതാക്കള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ വെങ്കല മെഡലിനായുള്ള മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും.

Read Also:- അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പുതിന!

ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബാര്‍ബഡോസ്, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുമാണുള്ളത്. ഐസിസി വനിതാ ടി20യിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തിയാണ് ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകൾ യോഗ്യത നേടിയത്. ക്വാളിഫയറിലൂടെയാണ് ബാര്‍ബഡോസും ശ്രീലങ്കയും ഗെയിംസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button