Latest NewsNewsInternational

ടാറ്റൂകൾ കാരണം ആരും ജോലി തരുന്നില്ല, ആളുകൾ അടുത്ത് നിൽക്കാതെ മാറി പോകുന്നു: ‘ബ്ലാക്ക് ഏലിയൻ’ പറയുന്നു

‘ബ്ലാക്ക് ഏലിയൻ’ എന്നറിയപ്പെടുന്ന ഫ്രഞ്ച് വംശജനായ ലോഫ്രെഡോ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. അന്യഗ്രഹജീവിയെ പോലെ ആകാൻ ദേഹം മുഴുവൻ ടാറ്റൂ ചെയ്ത യുവാവ് താൻ നേരിടുന്ന അവഗണനയാണ് തുറന്നു പറയുന്നത്. ടാറ്റൂകൾ കാരണം ആരും തനിക്ക് ജോലി തരുന്നില്ലെന്നും, എല്ലാവരും തന്നെ അകറ്റി നിർത്തുകയാണെന്നും യുവാവ് പറയുന്നു.

മറ്റുള്ളവർ തന്നെ ഒരു സാധാരാണക്കാരനായി കാണാൻ മടികാണിക്കുന്നുവെന്നാണ് ലൊഫ്രഡോയുടെ പരാതി. അടുത്തേക്ക് ചെല്ലുമ്പോൾ മാറി നിൽക്കാൻ ആണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും, ആളുകളുടെ ഈ രീതി കാരണം തനിക്കൊരു നല്ല ജോലി പോലും ലഭിക്കുന്നില്ലെന്നാണ് ലൊഫ്രഡോ പറയുന്നത്.

അന്യഗ്രജീവിയെപ്പോലെയാകുക എന്നതായിരുന്നു യുവാവിന്റെ ആഗ്രഹം. ഇതിനായി ഈ അടുത്താണ് യുവാവ് ചെവി മുറിച്ചുമാറ്റിയത്. നാക്കിന്റെ അറ്റം പിളർന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. തന്റെ ഇടതു കൈയിലെ രണ്ട് വിരലുകൾ മുറിച്ചുമാറ്റി. ബ്ലാക്ക് ഏലിയൻ എന്നാണ് ലൊഫ്രഡോ അറിയപ്പെടുന്നത്.

shortlink

Post Your Comments


Back to top button