Latest NewsUAENewsInternationalGulf

24 മണിക്കൂറും കസ്റ്റമർ സർവ്വീസുമായി ദുബായ് വിമാനത്താവളം

ദുബായ്: 24 മണിക്കൂറും കസ്റ്റമർ സർവ്വീസുമായി ദുബായ് വിമാനത്താവളം. രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്‌സ് ഓൺ കോൺടാക്ട് സെന്ററാണ് ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നത്.

Read Also: ഉള്ളി വില പിടിച്ചുനിർത്താൻ കേന്ദ്രം, അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളി വിപണിയിൽ എത്തിക്കും

ഫോൺ, ഇ-മെയിൽ, ലൈവ് ചാറ്റ്, സമൂഹ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമർ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കാനുള്ള അവസരമുണ്ട്. വാട്‌സ് ആപ്പ് ചാറ്റ് വഴിയും വിവരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്‌സ്, ഡനാട്ട, ജിഡിആർഎഫ്എ, കസ്റ്റംസ്, ആർടിഎ എന്നിവർക്കും സംയോജിത സേവനം വഴി വിമാന വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

Read Also: പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത

shortlink

Related Articles

Post Your Comments


Back to top button