Latest NewsNewsIndiaBusiness

പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത

ജൂലൈ അവസാന വാരത്തോടെ കൽക്കരി ഇറക്കുമതി ആരംഭിക്കും

രാജ്യത്ത് കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ വേണ്ടിയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 76 ദശലക്ഷം ടൺ കൽക്കരിയാണ് ഇറക്കുമതി ചെയ്യുക. മൺസൂൺ സീസൺ കനക്കുന്നതോടെ, ഒക്ടോബർ, സെപ്തംബർ മാസങ്ങളിൽ ഇന്ത്യയുടെ കൽക്കി ഉൽപ്പാദനത്തെയും വൈദ്യുതി നിലയങ്ങളിലേക്കുള്ള വിതരണത്തെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

കോൾ ഇന്ത്യ ലിമിറ്റഡ്, എൻടിപിസി ലിമിറ്റഡ്, ദാമോദർ വാലി കോർപ്പറേഷൻ എന്നിവയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. സർക്കാറിന്റെ കോൾ ഇന്ത്യ ലിമിറ്റഡ് 15 മില്യൺ ടൺ ഇറക്കുമതിയും ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്ററായ എൻടിപിസി ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും 23 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യും.

Also Read: ഖത്തറിൽ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു

ജൂലൈ അവസാന വാരത്തോടെ കൽക്കരി ഇറക്കുമതി ആരംഭിക്കും. വിതരണ ക്ഷാമം ഒക്ടോബർ 15 വരെ തുടരുമെന്നാണ് വിലയിരുത്തൽ. കൽക്കരിയുടെ ഇറക്കുമതി കൂടുന്നതോടെ വൈദ്യുതി നിരക്കിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button