Latest NewsUAENewsInternationalGulf

ഓൺലൈൻ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ഓൺലൈൻ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: ഉള്ളി വില പിടിച്ചുനിർത്താൻ കേന്ദ്രം, അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളി വിപണിയിൽ എത്തിക്കും

രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുക. ഓൺലൈൻ സംവിധാനങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, വിവരസാങ്കേതിക ശൃംഖലകൾ, മറ്റു ഐ ടി സംവിധാനങ്ങൾ എന്നിവയിലൂടെ മറ്റുള്ളവർക്കെതിരെ നിന്ദാവചനങ്ങൾ പ്രയോഗിക്കുന്നവർക്കും, വ്യക്തികൾക്ക് സമൂഹത്തിൽ അപമാനം, അധിക്ഷേപം എന്നിവ നേരിടേണ്ടി വരാവുന്ന രീതിയിലുള്ള അപകീർത്തികരമായ കാര്യങ്ങൾ പറയുന്നവർക്കും തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.

സർക്കാർ ഉദ്യോഗസ്ഥനെതിരെയോ, സർക്കാർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെയോ ആണ് അധിക്ഷേപ പരാമർശം നടത്തുന്നതെങ്കിൽ കനത്ത ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: അപർണയും ആശ്നയും കൂടിയിരുന്നു യൂട്യൂബ് ചാനലിൽ തേച്ചൊട്ടിച്ചാൽ തീരുന്നതല്ല മലബാറിന്റെ കൾച്ചർ: ഡോ. സ്വാലിഹ ഹൈദർ

shortlink

Related Articles

Post Your Comments

Related Articles


Back to top button