Latest NewsNewsInternationalKuwaitGulf

അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്കെതിരെ കർശന നടപടി: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് ഔദ്യോഗിക അനുമതികൾ ഇല്ലാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. പെർമിറ്റുകൾ കൂടാതെ സംഭാവനകൾ പിരിക്കുന്ന വ്യക്തികൾക്കും, സംഘടനകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’

സംശയകരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരത്തിൽ അനധികൃതമായി സംഭാവനകൾ പിരിച്ചെടുത്തിട്ടുള്ള ഏതാനും വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ മുൻപാകെ കുവൈത്ത് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സ് ശുപാർശകൾ സമർപ്പിച്ചു.

മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിൽ നിന്നുള്ള ഔദ്യോഗിക പെർമിറ്റ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ പിരിക്കാൻ വ്യക്തികൾക്കും, സംഘടനകൾക്കും അനുമതിയില്ല. സംഭാവനകൾ സ്വീകരിക്കുന്ന നടപടികൾ ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരു മാസം മുൻപ് മുൻകൂറായി ഇത്തരം പെർമിറ്റുകൾ നേടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിൽ നഞ്ചിയമ്മയെ കണ്ടോ?: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button