KeralaLatest NewsNews

വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം: പോക്‌സോ കേസ് പ്രതി പിടിയില്‍

കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു

തൃശൂര്‍: ക്ലാസ്സ് കഴിഞ്ഞു വീട്ടിലേയ്ക്ക് യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗീകാതിക്രമം. തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ യാത്ര നടത്തവേയാണ് കുരിയച്ചിറ സ്വദേശി സുധീര്‍ ഇസ്ലാഹി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്. യുവാവിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം.

read also: ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും: ഫ്ലാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ

കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഇയാൾക്കെതിരെ പോക്‌സോ കേസ് നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button