Latest NewsNewsBusiness

ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത

ഏകദേശം 8,000 ലധികം ജീവനക്കാരാണ് യുകെയിൽ ടാറ്റ സ്റ്റീൽസിന് കീഴിൽ ജോലി ചെയ്യുന്നത്

സബ്സിഡി ലഭിക്കാത്തതോടെ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുകെ സർക്കാരിൽ സബ്സിഡി ലഭിക്കാത്തതോടെ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. സ്റ്റീൽ പ്ലാന്റിന് 1.5 ബില്യൺ പൗണ്ടിന്റെ സബ്സിഡി കരാറിനാണ് ടാറ്റ സ്റ്റീൽ ശ്രമിക്കുന്നത്. എന്നാൽ, രണ്ടു വർഷമായിട്ടും യുകെ സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല.

സർക്കാറിന്റെ സഹായമില്ലാതെ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. സൗത്ത് വെയിൽസിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 8,000 ലധികം ജീവനക്കാരാണ് യുകെയിൽ ടാറ്റ സ്റ്റീൽസിന് കീഴിൽ ജോലി ചെയ്യുന്നത്.

Also Read: പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണോ ബാര്‍ നടത്തുന്നത്? കോണ്‍ഗ്രസിന്റെ ആരോപണങ്ങൾക്ക് എതിരെ സ്മൃതി ഇറാനി

2050 ഓടെ നെറ്റ്- സീറോ കാർബൺ നിർഗമനം ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. യുകെയ്ക്ക് പുറമേ, നെതർലാൻഡിലും ടാറ്റ സ്റ്റീൽ നിർമ്മിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button