Latest NewsIndia

31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും: യുപി ടൂറിസം മേഖലയിൽ പുതിയ കുതിപ്പ്

ലക്‌നൗ: ഉത്തർ പ്രദേശിലെ ടൂറിസം മേഖലയിൽ പുതിയ വികസനങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. ബുന്ദേൽഖണ്ഡിൽ സ്ഥിതിചെയ്യുന്ന 31 കോട്ടകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

ഈ പ്രദേശത്തെ കോട്ടകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി മാറ്റാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഈ നിർദേശത്തെ തുടർന്നാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. ചരിത്രവും സംസ്കാരവുമുള്ള മേഖലയാണ് ബുന്ദേൽഖണ്ഡ്.

Also read: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്രയ്‌ക്ക് വെള്ളിമെഡൽ

ഈ സംസ്കാരവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്ന് നൽകണമെന്നും അതിന്റെ ഉത്തരവാദിത്തം നമുക്കുണ്ടെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. പല കോട്ടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ നവീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയ്ക്ക് വേണ്ടി ടൂറിസം, നഗരവികസനം, ഗതാഗതം, വ്യോമയാനം എന്നി വകുപ്പുകളുടെ സഹകരണം ഉണ്ടാകണമെന്നും യോഗി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button