Latest NewsKeralaNews

അങ്കണവാടി അദ്ധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അങ്കണവാടി അദ്ധ്യാപികയെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടർന്ന് ഭർത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറയുകയായിരുന്നു.

 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പോലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മഹാളാ മണിക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button