Latest NewsIndia

കോടികളുടെ അഴിമതി: മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ മറ്റൊരു സ്ത്രീ സുഹൃത്ത് കൂടി ഇഡി നിരീക്ഷണത്തില്‍

ന്യൂഡൽഹി: സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്‌എസ്‌സി) അഴിമതി കേസിൽ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി കണ്ടെടുത്തതിന് പിന്നാലെ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മറ്റൊരു അനുയായിയായ അധ്യാപിക മൊണാലിസ ദാസും ഇഡിയുടെ നിരീക്ഷണത്തിൽ. പശ്ചിമ ബംഗാളിലെ അസൻസോളിലെ കാസി നസ്രുൾ സർവകലാശാലയിലെ അധ്യാപികയാണ് മൊണാലിസ ദാസ്. ബിർഭൂമിലെ ശാന്തിനികേതനിൽ 30 ഫ്ളാറ്റുകളാണ് മൊണാലിസ ദാസിന്റെ ഉടമസ്ഥതയിൽ ഉള്ളത്.

എസ്‌എസ്‌സി അഴിമതിയുടെ പ്രതിഫലം ഉപയോ​ഗിച്ച് വാങ്ങിച്ചതാണെന്നാണ് ഈ ഫ്ളാറ്റുകളെന്നാണ് ബിജെപിയുടെ ആരോപണം. ശനിയാഴ്ച്ചയാണ് മന്ത്രി പാർത്ഥ ചാറ്റർജിയെയും സുഹൃത്തും അനുയായിയുമായ അർപ്പിത മുഖർജിയെയും സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മന്ത്രിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

അർപ്പിത മുഖർജിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, ബിജെപിയുടെ ആരോപണം മൊണാലിസ ദാസ് നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. ബംഗാൾ എസ്‌എസ്‌സി അഴിമതി കേസിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. അഴിമതിയുടെ പണം ജിഹാദികൾക്ക് നൽകിയാലോ, ഹവാല ഇടപാട് വഴി ബംഗ്ലാദേശിലേക്ക് പോയാലോ അത്ഭുതപ്പെടാനില്ലെന്ന് എംപി ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button