Latest NewsNewsIndia

കൃത്യതയില്ലാത്ത റിപ്പോർട്ട്: കേരളത്തിനെതിരെ കേന്ദ്രം

കോവിഡ് മരണക്കണക്കുകൾ എല്ലാദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.

ന്യൂഡൽഹി: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും മരണ തീയതിയും കേരളം നൽകുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കൃത്യതയില്ലാത്ത റിപ്പോർട്ടിങ് രാജ്യത്തിന് നാണക്കേടാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചു.

കോവിഡ് മരണക്കണക്കുകൾ എല്ലാദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. കോവിഡ് മരണങ്ങൾ കേരളം താമസിച്ചു റിപ്പോർ‍ട്ടു ചെയ്യുന്നത് രാജ്യത്ത് മരണങ്ങൾ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നതായും വിമർശനം.

Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ

മരണങ്ങൾ റിപ്പോർട്ടു ചെയ്യാൻ കേരളം കാലതാമസമെടുക്കുന്നതും, പിന്നീട് നിശ്ചിത കാലയളവിൽ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോർട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നും കത്തിൽ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button