KeralaLatest NewsNewsLife Style

അറിയാം ഞാവലിന്റെ ഗുണങ്ങൾ

 

 

ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്‌ക്കെല്ലാം അസാധ്യ സ്വാദും ഉള്ളവയാണ്, കൂടാതെ, ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം. ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ, വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്ന വിശ്വാസവുമുണ്ട്. വായ്‌നാറ്റം ഇല്ലാതാക്കാനായി ഞാവൽ പഴം കഴിക്കാവുന്നതാണ്.

 

ഞാവലിന്റെ ഇളംകമ്പ് പണ്ട് പല്ല് വൃത്തിയാക്കാനായി ഉപയോഗിച്ചിരുന്നു. അധികം നനവ് പിടിക്കാത്തതും ചിതലരിക്കാത്തതുമാണ് ഇതിന്റെ തടി. ഈ തടി ഗിത്താർ ഉണ്ടാക്കാനായി ഉപയോഗിക്കാവുന്നതാണ്.

 

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു.  രാവിലെ വെറും വയറ്റിൽ ഞാവൽ പഴം കഴിച്ചാൽ വായുക്ഷോഭം മാറും. കൂടാതെ വയറുകടി, വിളർച്ച എന്നിവയ്ക്കും പരിഹാരമാണ്. വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചുമ, പനി, ജലദോഷം എന്നിവയ്ക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു.

 

ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മ‍ർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്‌, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button