Latest NewsNewsBusiness

സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ

ഇന്ത്യയ്‌ക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണങ്ങള്‍, സാമ്പത്തിക മാന്ദ്യതയ്ക്ക് സാദ്ധ്യതയില്ല

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ഇന്ത്യ വഴുതിവീഴാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിവരങ്ങളാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍ ബ്ലൂംബര്‍ഗ് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലോക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ സാദ്ധ്യത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സര്‍വെ.

Read Also: കൂലിപ്പണിക്കാരനായ യുവാവിനെ വിവാഹം ചെയ്‌തതിന്‌ മകളേയും ഭർത്താവിനേയും വെട്ടി കൊലപ്പെടുത്തി അച്ഛൻ

അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാദ്ധ്യത 20 ശതമാനമാണ്. പക്ഷെ ഇന്ത്യയ്ക്ക് ഈ സാദ്ധ്യത പൂജ്യമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. ഇത് അഭിമാന നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പാകിസ്ഥാനും ശ്രീലങ്കയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടേയും ഭാവി അതായിരിക്കുമെന്ന് വ്യാജപ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതിനുള്ള തക്ക മറുപടിയാണ് ബ്ലൂംബര്‍ഗിന്റെ ഈ സര്‍വെ റിപ്പോര്‍ട്ട്.

യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിക്കയേയും അപേക്ഷിച്ച് എഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശേഷി കൂടുതലാണെന്നും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button