Latest NewsNewsIndia

‘കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പക്ഷേ മാധ്യമ വിചാരണകൾ അംഗീകരിക്കാനാവില്ല’: സ്‌കൂൾ നിയമന അഴിമതിയെക്കുറിച്ച് മമത

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ വിശ്വസ്തനും കാബിനറ്റ് മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

സംസ്ഥാനത്ത് നടന്ന അഴിമതിയിൽ തന്റെ പാർട്ടിക്കെതിരെ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് മമത ബാനർജി ആരോപിച്ചു. അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും കുറ്റക്കാരെന്ന് കോടതി തെളിയിക്കുന്ന ആരായാലും ശിക്ഷിക്കപ്പെടണമെന്നും മമത കൂട്ടിച്ചേർത്തു.

ഒരു നേരത്തെ ഭക്ഷണമില്ലത്തവരെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നത് എനിക്ക് വേദന തന്നെയാണ്: സുരേഷ് ഗോപി

‘നിങ്ങൾ ഒരു വലിയ സ്ഥാപനം നടത്തുമ്പോൾ, തെറ്റുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് നിയമപരമായി തെളിയിക്കപ്പെട്ടാൽ, അവർ ശിക്ഷിക്കപ്പെടണം. എന്നാൽ, ദുരുദ്ദേശ്യപരമായ ഏത് മാധ്യമ പ്രചാരണത്തിനും ഞാൻ എതിരാണ്. മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നു. ഒരു മുതിർന്ന ജഡ്ജിയും അടുത്തിടെ ഇക്കാര്യം പറഞ്ഞിരുന്നു,’ മമത വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആവശ്യപ്രകാരം, പ്രതിപക്ഷ നേതാക്കളെയും വ്യവസായികളെയും അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button