Latest NewsNewsFootballSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി

മാഞ്ചസ്റ്റര്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്പിൽ തിരിച്ചെത്തി. തായ്‌ലന്‍ഡിലേക്കും ഓസ്‌ട്രേലിയയിലേക്കുമുളള പ്രീ സീസണ്‍ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന താരം ഇന്നലെ വൈകിട്ടാണ് ടീമിനൊപ്പം ചേര്‍ന്നത്. യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസണും റൊണാള്‍ഡോയുടെ ഏജന്റും താരത്തിനൊപ്പം പരിശീലന ഗ്രൗണ്ടിലെത്തിയിരുന്നു.

അതേസമയം, റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്ത അത്‌ലറ്റിക്കോ മാഡ്രിഡ് തള്ളി. നേരത്തെ, റൊണാള്‍ഡോയ്ക്കായി രംഗത്ത് ഉണ്ടായിരുന്ന ചെല്‍സി, ബയേണ്‍ മ്യൂണിക്കും സൂപ്പര്‍താരത്തെ സ്വന്തമാക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ റോണാള്‍ഡോയ്ക്ക് മുന്നില്‍ ക്ലബ് രണ്ട് ഉപാധികള്‍വച്ചു.

വരുന്ന സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ മറ്റൊരു ടീമില്‍ കളിക്കാന്‍ അനുവദിക്കാമെന്നാണ് ഒന്നാമത്തെ ഉപാധി. എന്നാൽ, ഇതിനായി നിലവിലെ കരാര്‍ ഒരുവര്‍ഷത്തേങ്കിലും പുതുക്കണമെന്നും ലോണ്‍ കാലാവധി കഴിഞ്ഞാല്‍ ടീമില്‍ തിരിച്ചെത്തണമെന്നും യുണൈറ്റഡ് ആവശ്യപ്പെടുന്നു. ഇതേസമയം, റൊണാള്‍ഡോയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോച്ച് എറിക് ടെന്‍ ഹാഗ്.

Read Also:- ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

കഴിഞ്ഞ വര്‍ഷം യുവന്റസില്‍ നിന്ന് രണ്ടു വര്‍ഷ കരാറിലാണ് റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിലും യുണൈറ്റഡിന്റെ ടോപ് സ്‌കോറര്‍ റൊണാള്‍ഡോയായിരുന്നു. 38 മത്സരങ്ങളില്‍ ഇരുപത്തിനാല് ഗോളാണ് താരം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button