PalakkadKeralaNattuvarthaLatest NewsNews

സഹപ്രവർത്തകയെ കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും

വാടാനാംകുറുശ്ശി കാവതിയാട്ടിൽ ശ്രീജിത്തിനെ (42) ആണ് കോടതി ശിക്ഷിച്ചത്

പാലക്കാട്: ഹോളോബ്രിക്സ് സ്ഥാപനത്തിലെ സഹപ്രവർത്തകയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനാംകുറുശ്ശി കാവതിയാട്ടിൽ ശ്രീജിത്തിനെ (42) ആണ് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായിട്ടാണ് അഞ്ചുവർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പാലക്കാട് അഡീഷനൽ സെഷൻസ് ജഡ്ജി സി.എം. സീമയാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക ആക്രമണത്തിന് ഇരയായ സ്ത്രീക്ക് നഷ്ടപരിഹാരമായി നൽകണം. അല്ലെങ്കിൽ പ്രതി ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Read Also : പണമായി 50 കോടി, 5 കിലോ സ്വർണം: കൂമ്പാരമായി നോട്ടുകെട്ടുകൾ, അർപിതയെ കൂടാതെ പാർത്ഥയ്ക്ക് മറ്റൊരു സൂക്ഷിപ്പുകാരി കൂടി !

2015 ജൂലൈ 14നാണ് സംഭവം. വാടാനാംകുറുശ്ശിയിലെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിധവയായ സ്ത്രീയെ ഫോണിലും നേരിട്ടും ശല്യംചെയ്ത പ്രതി, ഇക്കാര്യം സ്ഥാപന ഉടമയോട് പരാതിപ്പെട്ട വിരോധത്തിൽ മടവാളുകൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് സി.ഐ എം.വി. മണികണ്ഠനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button