Latest NewsNewsLife Style

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്: അറിയാം ആരോഗ്യഗുണങ്ങൾ

 

 

 

പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടിയ അളവിൽ ഈ പഴം കഴിക്കുന്നത് ദോഷം ചെയ്യും. എന്നാൽ, മിതമായ അളവിൽ ‍‍‍ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

 

ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഈ ആന്റി ഓക്സി‍ഡന്റുകൾ സഹായിക്കും. ഇതു വഴി രോഗങ്ങൾ അകറ്റാൻ സാധിക്കുന്നു.

 

ദഹനത്തിനു സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണിത്. ബവല്‍ മൂവ്മെന്റ്സ് മെച്ചപ്പെടുത്താനും നാരുകൾ സഹായിക്കും. ഇത് മലാശയ അർബുദം തടയുന്നു.

 

ഡ്രാഗൺ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് സംരക്ഷണമേകുന്നു. കൂടാതെ, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button