Latest NewsNewsIndia

ഗോമൂത്രം ലിറ്ററിന് 4 രൂപയ്ക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ

റായ്പൂര്‍: ക്ഷീര കര്‍ഷകരില്‍ നിന്ന് പശു മൂത്രം വാങ്ങാന്‍ പദ്ധതിയുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് പശു മൂത്രം സംഭരിക്കാനാണ് തീരുമാനം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാസവളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഗോമൂത്രം ശേഖരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്നും ലിറ്ററിന് കുറഞ്ഞത് 4 രൂപ നിരക്കിൽ ഗോമൂത്രം വാങ്ങും.

ചാണക സംഭരണ ​​പദ്ധതി വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് ഗോമൂത്രം വിലയ്ക്ക് വാങ്ങുക എന്ന പദ്ധതിയും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. കീടനാശിനി, ജൈവ വളം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാവും പശു മൂത്രം ഉപയോഗിക്കുക. കാർഷിക ഉത്സവമായ ‘ഹരേലി’യോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ അഞ്ച് ലിറ്റര്‍ പശു മൂത്രം വിറ്റ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

നേരത്തെ സമാന രീതിയിലുള്ള പദ്ധതി രൂപീകരിച്ച് കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ചാണകം വാങ്ങിയിരുന്നു. കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലായിരുന്നു ചാണകം വാങ്ങിയത്. പദ്ധതി വിജയകരമായി നടപ്പിലായി. മൂന്നൂറ് കോടി രൂപയോളമാണ് ചാണകം വാങ്ങിയ വകയില്‍ ബാങ്ക് വഴി വിതരണം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നുകാലി കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഛത്തിസ്ഗഢിനെ കൂടാതെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സമാന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button