KeralaLatest NewsNews

കരുവന്നൂരിലെ ഫിലോമിനയുടെ മരണം: മന്ത്രിയുടെ ഓഫീസിന് മുൻപിൽ കോൺഗ്രസ് സമരം ശക്തമാക്കുന്നു

 

തൃശ്ശൂര്‍: കരുവന്നൂരിലെ ഫിലോമിനയുടെ മരണത്തിൽ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫീസിന് മുൻപിൽ കോൺഗ്രസ് സമരം കടുപ്പിക്കുകയാണ്. ഫിലോമിനയുടെ കുടുംബത്തെ അവഹേളിച്ച മന്ത്രിയെ പുറത്താക്കാമെന്നാണ് ആവശ്യം.

 

മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു ആര്‍ ബിന്ദു പറഞ്ഞിരുന്നു.

 

മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്‍പില്‍  പ്രതിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button