KeralaLatest NewsNews

ജി അരവിന്ദന്റേത് ചിത്രകാരന്റെ ഭാഷ: അടൂർ ഗോപാലകൃഷ്ണൻ

 

തിരുവനന്തപുരം: ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ അരവിന്ദൻ സിനിമ അവാർഡ് സംവിധായകൻ സാനു ജോൺ വർഗീസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർക്കറിയാം എന്ന സിനിമയുടെ സംവിധാന മികവിനാണ് സാനുവിന് അവാർഡ്. സ്വയംവരം സിനിമയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി രാജ്‌മോഹൻ സ്വാഗതം ആശംസിച്ചു. ഛായാഗ്രാഹകൻ സണ്ണി ജോസഫ് അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളെ വിലയിരുത്തി ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ സംസാരിച്ചു. തുടർന്ന്, അവാർഡിനർഹമായ ആർക്കറിയാം സിനിമയുടെ പ്രദർശനം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button