NewsBusiness

എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എൻആർഐ ഇടപാടുകൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്ന ബാങ്കുകളിൽ ഒന്നാണ് എസ്ബിഐ

എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിശ്ചിത കാലാവധിക്കുള്ള നിക്ഷേപ പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 5.30 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് വിദേശ നിക്ഷേപ പലിശ നിരക്കിലെ വർദ്ധനവ്.

എൻആർഐ ഇടപാടുകൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്ന ബാങ്കുകളിൽ ഒന്നാണ് എസ്ബിഐ. പ്രതിവർഷം 3 ശതമാനം മുതൽ 3.75 ശതമാനം വരെയുള്ള യുഎസ് ഡോളറിന്റെ എഫ്സിഎൻആർ നിരക്കുകൾ എസ്ബിഐ പരിഷ്കരിച്ചിരുന്നു. ജൂലൈ 10 നാണ് പരിഷ്കാരങ്ങൾ പ്രാബല്യത്തിലായത്.

Also Read: കോട്ടക് സെക്യൂരിറ്റീസും ഷെയർവെൽത്തും കൈകോർക്കുന്നു, കാരണം ഇതാണ്

എഫ്സിഎൻബി പ്രീമിയം നിക്ഷേപങ്ങൾക്ക് എസ്ബിഐ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. തുകയും കാലയളവും അനുസരിച്ച് 9 ശതമാനം വരെയാണ് വരുമാനം വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button