Latest NewsNewsTechnology

യൂട്യൂബ് വീഡിയോകൾക്ക് മതിയായ റീച്ച് കിട്ടുന്നില്ലേ? പുതിയ ടൂളുകൾ ഉടൻ എത്തും

ടൈംലൈൻ എഡിറ്ററുകൾക്ക് പുറമേ, ഓരോ ക്ലിപ്പുകൾക്കും ഫിൽട്ടറും ടെക്സ്റ്റും ഉൾപ്പെടുത്താൻ കഴിയുന്നതാണ്

യൂട്യൂബിൽ നിരന്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടും റീച്ച് കിട്ടാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ, സൃഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള പുത്തൻ ടൂളുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. നിലവിലുള്ള ദൈർഘമേറിയ വീഡിയോകളിൽ നിന്ന് പരമാവധി 60 സെക്കന്റ് വരെയുള്ള വീഡിയോകൾ നിർമ്മിക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൂടാതെ, ടൂളുകൾ ഉപയോഗിച്ച് ചില എഡിറ്റിംഗ് ടെക്നിക്കുകൾ ചെയ്താൽ ഇവ ഷോർട്സാക്കി മാറ്റാനും സാധിക്കും.

ടൈംലൈൻ എഡിറ്ററുകൾക്ക് പുറമേ, ഓരോ ക്ലിപ്പുകൾക്കും ഫിൽട്ടറും ടെക്സ്റ്റും ഉൾപ്പെടുത്താൻ കഴിയുന്നതാണ്. വീഡിയോകൾ കൂടുതൽ ആകർഷകമാകുന്നതോടെ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും. കൂടാതെ, ഷോട്ട്സും ദൈർഘമേറിയ വീഡിയോയും ലിങ്ക് ചെയ്യാനുളള ഓപ്ഷൻ ലഭിക്കുന്നതിനാൽ, ഷോർട്സ് കാണുന്നവർക്ക് യഥാർത്ഥ വീഡിയോ കാണാനുള്ള അവസരവും ലഭിക്കും.

Also Read: ആയുഷ്കാല സമ്പാദ്യം നിക്ഷേപിച്ചവർ പെരുവഴിയിൽ! കരുവന്നൂരിൽ നടന്നത് 312 കോടിയുടെ വെട്ടിപ്പ്

റിപ്പോർട്ടുകൾ പ്രകാരം, പുതിയ ടൂൾ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ലഭ്യമാകും. അതേസമയം, മറ്റൊരാളുടെ വീഡിയോയിൽ നിന്ന് ഷോട്ട്സ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button