News

കോമൺവെൽത്ത് ഗെയിംസ്: സൈക്ലിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടൻ താരത്തിന് ഗുരുതരമായ പരിക്ക്, വിഡിയോ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ സൈക്ലിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ബ്രിട്ടന്റെ സൈക്ലിങ് താരം ജോ ട്രൂമാന് ഗുരുതരമായി പരിക്കേറ്റു.

ആസ്ട്രേലിയൻ സൈക്ലിങ് താരം മാത്യു ഗ്ലേറ്റ്സുമായി കൂട്ടിയിടിച്ച് ട്രാക്കിൽ വീണ ട്രൂമാന്റെ കഴുത്തെല്ലിന് പൊട്ടലേറ്റു. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായി തെന്നിനീങ്ങുന്ന ട്രൂമാന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി: പ്രദേശത്ത് കനത്ത മഴ

വീഴ്ചയെത്തുടർന്ന് ട്രൂമാന് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന്, ഡോക്ടർമാർ അദ്ദേഹത്തിന് ഓക്സിജൻ നൽകി. ഉടൻ തന്നെ ജോ ട്രൂമാനെ മെഡിക്കൽ സംഘം പരിശോധിക്കുകയും തുടർ ചികിത്സയ്ക്കായി വീൽ ചെയറിൽ കൊണ്ടു പോകുകയും ചെയ്തു.

അപകടത്തിൽ കഴുത്തെല്ല് പൊട്ടിയതിനാൽ കോമൺവെൽത്ത് ഗെയിംസിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് താരത്തെ ഒഴിവാക്കി. അപകടത്തിൽ ആസ്ട്രേലിയയുടെ മാത്യു ഗ്ലേറ്റ്സും വീണിരുന്നെങ്കിലും കാര്യമായ പരിക്കുകളില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button