Latest NewsNewsIndiaUKInternational

കോമൺവെൽത്ത് ഗെയിംസ് 2022: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി

ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിസ് പുരുഷ ഹോക്കിയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ ഏകപക്ഷീയമായ 0-7നാണ് ഇന്ത്യയുടെ പരാജയം. ബ്ലെയ്ക്ക് ഗോവേഴ്സ്, നഥാൻ എഫ്രോംസ്, ജേക്കബ് ആൻഡേഴ്സൺ, ടോം വിക്കാം, ഫിൻ ഒഗിൽവി എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

ഓസ്‌ട്രേലിയക്കാർക്കെതിരെ, ഇന്ത്യൻ താരങ്ങളുടെ പ്രതിരോധം പൂർണ്ണമായും പരാജയപ്പെട്ടു. ഫൈനൽ മത്സരത്തിലെ ആദ്യ പാദത്തിൽത്തന്നെ ഗോൾ നേടി ഓസ്‌ട്രേലിയ ആധിപത്യത്തോടെയാണ് കളി ആരംഭിച്ചത്. തുടർന്ന്, കളിയിൽ ആധിപത്യം തുടർന്ന ഓസ്‌ട്രേലിയ ആറ് ഗോളുകൾ കൂടി കളി ഫൈനലിൽ സ്വർണം നേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button