Latest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു

മക്ക: സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു. പുതിയ ഹിജ്റ വർഷം പിറന്നതോടെയാണ് ഉംറ സീസൺ ആരംഭിച്ചത്. വിദേശത്ത് നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി.

Read Also: തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

ഉംറ കമ്പനികളും സ്ഥാപനങ്ങളും 3 മാസത്തേക്കുള്ള ഉംറ വിസ നൽകാൻ ആരംഭിച്ചു. തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും യാത്ര ചെയ്യാൻ ഈ വിസ ഉപയോഗിക്കാം.

തവക്കൽനാ ആപ്ലിക്കേഷനിൽ ഹെൽത്ത് സ്റ്റാറ്റസ് പച്ച കാണിച്ചാൽ മാത്രമേ ഉംറയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. കോവിഡ് രോഗം ബാധിക്കുകയോ രോഗികളുമായി ഇടപഴകുകയോ ചെയ്താൽ നേരത്തെ ലഭിച്ച പെർമിറ്റ് റദ്ദാകുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.

ഹറമിലുണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കണം. സമയം അവസാനിച്ചാൽ ഹറമിൽ നിന്ന് പുറത്തിറങ്ങണം. അനുമതിയില്ലാത്ത സാധനങ്ങൾ ഹറമിനുള്ളിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Read Also: ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button