Latest NewsInternational

പെലോസിയുടെ സന്ദർശനം: സൈന്യം കൈകെട്ടി നോക്കിയിരിക്കില്ലെന്ന് ചൈന.

ബീജിങ്: തായ്‌വാനുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനുള്ള  യുഎസ് നീക്കത്തിനെതിരെ രൂക്ഷപ്രതികരണവുമായി ചൈന. യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനമാണ് ഇപ്പോൾ ചൈനയെ ചൊടിപ്പിക്കുന്നത്.

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ സൈന്യം കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാവോ ലീജിയാനാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. നാൻസിയുടെ സന്ദർശനം ശക്തമായ രാഷ്ട്രീയ പ്രത്യാഘാതവും സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

Also read: തൂപ്പുകാരിയായി കയറിയ ബ്രാഞ്ചിൽ ഇപ്പോൾ അസിസ്റ്റന്റ് ജനറൽ മാനേജർ: പരിചയപ്പെടാം പ്രതീക്ഷയെ

‘ഏകീകൃത ചൈന’ എന്ന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാൽ, തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യുഎസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യൻ പര്യടനത്തിനിടയിൽ, തായ്‌വാൻ സന്ദർശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനത്തെ തായ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ പ്രധാന കാരണവും അതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button