KeralaLatest News

പന്തളത്തിനും കൊച്ചിക്കും പിന്നാലെ തിരുവനന്തപുരത്തും വൻ ലഹരിവേട്ട: ഈ സംഘത്തിലും യുവതീ സാന്നിധ്യം

തിരുവനന്തപുരം: കുടുംബമാണെന്നു തെറ്റിദ്ധരിപ്പിച്ചു വാടക വീട്ടിൽ ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടി. യുവതി അടക്കം നാലുപേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതിയായ അഷ്കർ ഇന്നലെ ബെംഗളൂരുവിൽനിന്നും എംഡിഎംഎയുമായി എത്തുമെന്ന രഹസ്യ വിവരമറിഞ്ഞ ശ്രീകാര്യം പൊലീസ് ഇന്നലെ രാവിലെ 11ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. എംഡിഎംഎ കടത്തി കച്ചവടം നടത്തുന്നയാളാണ് അഷ്കർ എന്ന് പൊലീസ് അറിയിച്ചു. മുൻപും ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.

കുടുംബമെന്ന് വ്യാജേനയായിരുന്നു ഇവർ ആക്കുളത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപന നടത്തി വന്നത്. അഷ്കർ ഭാര്യയ്ക്ക് ഒപ്പമാണ് വീട് വാടകയ്ക്കെടുത്തതെങ്കിലും അവര്‍ക്ക് ലഹരിമരുന്ന് കച്ചവടം അറിയില്ലായിരുന്നെന്നാണ് പറയുന്നത്. എന്നാല്‍ സീന ലഹരികടത്ത് സംഘത്തിലെ സുപ്രധാന കണ്ണിയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നത് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button