Latest NewsIndia

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി: റിഹാബിലിറ്റേഷൻ സെന്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ചു

ഋഷികേശ്: റിഹാബിലിറ്റേഷൻ സെന്ററിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി അന്തേവാസിയായ പെൺകുട്ടി. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള പുനരധിവാസ കേന്ദ്രത്തിൽ വച്ചാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഡൽഹിയിൽ വച്ച്, തന്റെ സുഹൃത്തായ വേറൊരു പെൺകുട്ടി മുഖേനയാണ് റിഹാബിലിറ്റേഷൻ സെന്റർ നടത്തുന്ന പ്രതിയെ ഇരയായ പെൺകുട്ടി പരിചയപ്പെടുന്നത്. തുടർന്ന്, അവിടെ താമസമാരംഭിച്ച പെൺകുട്ടിയ്‌ക്ക് കുറച്ചു ദിവസങ്ങൾക്ക് ശേഷം ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ രണ്ട്പേർ ചേർന്ന് പീഡിപ്പിച്ചു.

Also read: ലഷ്‌കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം

ഉണർന്നപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കാട്ടി ആരോടെങ്കിലും പറഞ്ഞാൽ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നഗരത്തിന്റെ പലസ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാനസിക സംഘർഷം സഹിക്കവയ്യാതെയാണ് പെൺകുട്ടി പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button