NewsLife StyleHealth & Fitness

മുട്ട് തേയ്മാനം തടയണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പ്രായാധിക്യം ഉള്ളവരിൽ സർവ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മുട്ട് തേയ്മാനം. നിരവധി പേരാണ് മുട്ട് തേയ്മാനം മൂലം കഷ്ടത അനുഭവിക്കുന്നത്. ശരീരത്തിൽ പോഷകങ്ങളുടെ അളവ് കുറയുന്നതിലൂടെ എല്ലുകളുടെ ബലം ഇല്ലാതാക്കുന്നു. അതിനാൽ മുട്ട് വേദന, സന്ധി വേദന, വീക്കം തുടങ്ങിയവ പ്രായമായവരിൽ ഉണ്ടാകാറുണ്ട്. മുട്ട് തേയ്മാനം ഒരു പരിധി വരെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

മുട്ട് തേയ്മാനം ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് വാഴപ്പഴം. സന്ധി വാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ സഹായിക്കുന്ന മഗ്നീഷ്യം ഉയർന്ന അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യത്തിന് പുറമേ, പൊട്ടാസ്യത്തിന്റെ കലവറ കൂടിയാണ് വാഴപ്പഴം. ഇവ രണ്ടും ബോൺഡെൻസിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കും. അടുത്തതാണ് മത്സ്യങ്ങൾ. അസ്ഥിക്ഷയം ബാധിച്ചവർ ആഴ്ചയിൽ ഒരുതവണയെങ്കിലും മത്സ്യം കഴിക്കുന്നത് നല്ലതാണ്. മത്സ്യത്തിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് സന്ധി വേദന കുറയ്ക്കാൻ സഹായിക്കും.

Also Read: വാടകവീടിന്‍റെ ടെറസിൽ കഞ്ചാവ് : ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കുന്നതിനു പുറമേ, ഇൻഫ്ലമേഷൻ കുറയ്ക്കാനും കാർട്ടിലേജിന്റെ നാശം തടയാനും ഗ്രീൻ ടീ നല്ലതാണ്. ഓസ്റ്റിയോ ആർത്രൈറ്റിക്സ് കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പീനട്ട് ബട്ടർ. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 3 അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button