KeralaLatest NewsNews

മങ്കിപോക്‌സ് ബാധിച്ച് തൃശൂരില്‍ യുവാവ് മരിച്ച സംഭവം: കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി മന്ത്രി കെ.രാജന്‍

മങ്കിപോക്‌സ് പിടിപെടുന്നവരില്‍ കാണുന്നത് പുതിയ രണ്ട് ലക്ഷണങ്ങള്‍

തൃശൂര്‍: തൃശൂരില്‍ മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേരെന്ന് മന്ത്രി കെ രാജന്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ സ്വീകരിക്കാന്‍ പോയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. എല്ലാവരും സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി കെ.രാജന്‍ തൃശൂരില്‍ പറഞ്ഞു.

Read Also: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി

മങ്കിപോക്സ് പിടിപെടുന്നവരില്‍ കാണുന്ന രണ്ട് പുതിയ ലക്ഷണങ്ങള്‍

മങ്കിപോക്സ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്‌സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളില്‍ മലാശയ വേദന, പെനൈല്‍ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങള്‍ കാണുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കടുത്ത തലവേദന, പനി, ചര്‍മ്മത്തിലെ തിണര്‍പ്പ് അല്ലെങ്കില്‍ ചര്‍മ്മത്തിലെ പാടുകള്‍/കുമിളകള്‍, ക്ഷീണം, കക്ഷം, കഴുത്ത്, എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥിയുടെ വീക്കം, പേശി വേദന, നടുവേദന എന്നിവയാണ് മങ്കിപോക്‌സിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button