Latest NewsIndia

‘പണം ഞാനില്ലാത്തപ്പോൾ എന്റെ ഫ്ലാറ്റിൽ കൊണ്ടുവെച്ചതാണ്’: വെളിപ്പെടുത്തലുമായി അർപ്പിത മുഖർജി

കൊൽക്കത്ത: അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയ കേസിൽ അറസ്റ്റിലായ അർപ്പിത മുഖർജിയുടെ പുതിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത പണം, താനില്ലാത്തപ്പോൾ തന്റെ ഫ്ലാറ്റിൽ കൊണ്ടുവെച്ചതാണ് എന്നാണ് അർപ്പിത വാദിക്കുന്നത്.

എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിൽ അർപ്പിതയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. രണ്ടാം വട്ടം നടത്തിയ റെയ്ഡിൽ, മറ്റൊരു ഫ്ലാറ്റിൽ നിന്നും 21 കോടി രൂപ കൂടി ഇഡി കണ്ടെടുത്തു. അർപ്പിത, മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായതിനാൽ, പണം അദ്ദേഹത്തിന്റേതാണെന്ന ആരോപണത്തെ തുടർന്ന് പാർത്ഥയെയും അറസ്റ്റ് ചെയ്തിരുന്നു.

Also read:ദിലീപിന് ഐക്യദാർഢ്യം: സത്യം മാത്രമേ വിജയിക്കൂവെന്ന് ഫ്ലെക്സ് ബോർഡുകൾ

കൊൽക്കത്തയിലെ വസതികളിൽ നിന്നെല്ലാമായി പണമായി മാത്രം 50 കോടി രൂപയാണ് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. ഇതുകൂടാതെ, മൂന്ന് കിലോ സ്വർണ്ണവും ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. ഈ പണമൊന്നും തന്റെയല്ല എന്ന വാദമാണ് അർപ്പിത ഇപ്പോഴുയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button