Latest NewsNewsLife StyleFood & CookeryHealth & Fitness

ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാടമുട്ട

വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍ ഏറെയാണെന്നു കരുതി ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ, ദിവസം 4- 6 മുട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ദിവസവും ഓരോ കാടമുട്ട വീതം കഴിക്കുക. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍, കാലറി തീരെ കുറവ് ആണ്. അമ്പതുഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് നല്ലതാണ്.

Read Also : ദക്ഷിണേന്ത്യയിലെ എൻഎബിഎൽ അംഗീകാരമുള്ള ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടം കൈവരിച്ച് ആലിബൈ

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമ്പന്നമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ovomucoid എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവര്‍ കാടമുട്ട കഴിക്കുന്നത് ആശ്വാസം നല്‍കും. ഇരുമ്പ് ധാരാളമുള്ളതിനാല്‍ രക്തക്കുഴലുകളുടെ ആരോഗ്യം, രക്തം, ഹീമോഗ്ലോബിന്റെ തോത് എന്നിവ വര്‍ദ്ധിപ്പിക്കും. ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്.

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റീസ്, സ്ട്രോക്ക്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്. ഇതിലുള്ള ലെസിതിന്‍ വൃക്കയിലെ കല്ല്, ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍ എന്നിവയുടെ വളര്‍ച്ചയെ പ്രതിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button