PalakkadKeralaNattuvarthaLatest NewsNews

4.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) ആണ് അറസ്റ്റ് ചെയ്തത്

പാലക്കാട്‌: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) ആണ് അറസ്റ്റ് ചെയ്തത്.

ആർ.പി.എഫും എക്‌സൈസ് ആന്‍റി നർകോട്ടിക് പ്രത്യേക സ്ക്വാഡും ചേർന്ന് പാലക്കാട്‌ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4.2 കിലോ കഞ്ചാവുമായിട്ടാണ് യുവാവ് പിടിയിലായത്. തച്ചമ്പാറ, കാരാകുറുശ്ശി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി മൊഴി നൽകിയതായി അധികൃതർ പറഞ്ഞു.

Read Also : വിദേശ ജോലിയ്ക്ക് സുരക്ഷിത വാതായനം: അഞ്ച് വർഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്

ആന്ധ്രപ്രദേശിലെ പല്ലാസയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗമാണ് ഇയാൾ പാലക്കാട് എത്തിച്ചത്. ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ആർ.പി.എഫ് ഇൻസ്‌പെക്ടർ സൂരജ് എസ്. കുമാർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ് എസ്.ഐ രമേഷ് കുമാർ, എ.എസ്.ഐ സജി അഗസ്റ്റിൻ, പ്രിവന്‍റിവ് ഓഫീസർ ടി.ജെ. അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button