PalakkadLatest NewsKeralaNattuvarthaNews

സബ് രജിസ്ട്രാർ ഓഫീസിൽ മോഷണം: പ്രതി അറസ്റ്റിൽ

തൃശൂർ പീച്ചി ആയോട് വി.വി.വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്

കൊല്ലങ്കോട്: കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ പീച്ചി ആയോട് വി.വി.വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്. കൊല്ലങ്കോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ജൂലൈ 17-ന് ആണ് കേസിനാസ്പദമായ സംഭവം. ഓഫീസിലെ വാതിലിന്‍റെ പൂട്ടു പൊട്ടിച്ച് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ച 35,000 രൂപ വില വരുന്ന ക്യാമറ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ, എറണാകുളം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button