Latest NewsNewsIndiaBusiness

നിർബന്ധിത മാസ്ക് ധരിക്കൽ ഒഴിവാക്കാനൊരുങ്ങി ആപ്പിൾ

നിലവിലെ സാഹചര്യം വിലയിരുത്തിയാണ് മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ആപ്പിൾ തയ്യാറായത്

കോവിഡ് കേസുകൾ കുറഞ്ഞതോടെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി ആപ്പിൾ. കോവിഡ് കേസുകൾ വ്യാപിച്ച ഘട്ടത്തിൽ ആപ്പിൾ ജീവനക്കാരോട് പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയാണ് മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ആപ്പിൾ തയ്യാറായത്.

നിർബന്ധിത മാസ്ക് ധരിക്കൽ ഒഴിവാക്കിയെങ്കിലും ആവശ്യമുള്ളവർക്ക് മാസ്ക് ധരിക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ മാനിക്കുന്നുണ്ടെന്നും കമ്പനി മെയിലിൽ കൂട്ടിച്ചേർത്തു. കമ്പനി അയച്ച ഔദ്യോഗിക മെയിലാണ് ഇക്കാര്യം അറിയിച്ചത്.

Also Read: രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് കർണാടകയിലെ ലിംഗായത്ത് മഠാധിപതി

കോവിഡ് കാലയളവിൽ തൊഴിലാളികൾ ആഴ്ചയിൽ മൂന്നുദിവസം ഓഫീസിൽ എത്തണമെന്ന നിബന്ധനയും കമ്പനി പിൻവലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button