Latest NewsKeralaNews

തൊണ്ടിമുതലില്‍ കൃത്രിമം: ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു

നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് ആന്‍റണി രാജു പ്രതികരിച്ചു.

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്‍റണി രാജുവിനെതിരായ തുടര്‍നടപടിക്ക് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല എന്നായിരുന്നു ആന്റണി രാജുവിന്റെ പ്രധാന വാദം.

Read Also:

അതേസമയം, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയില്ലെന്നും ആന്റണി രാജു വാദിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തുടര്‍നടപടികള്‍ തടഞ്ഞ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വിലയിരുത്തി. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് ആന്‍റണി രാജു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button