CinemaLatest NewsNewsIndiaBollywoodEntertainment

എല്ലാ ഇരകളെയും തുല്യരായി കാണുക, ഇത് പുരുഷപീഡനം; ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ

ആലിയ ഭട്ടിന്റെ പുതിയ ചിത്രം ‘ഡാര്‍ലിംഗ്‌സ്’ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വൻ വിമര്ശനമാണുയരുന്നത്. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലൂടെ ആലിയ പുരുഷന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നതാണ് വ്യാപകമായി ഉയരുന്ന ആരോപണം. എല്ലാ ഇരകളെയും ഒരുപോലെ കാണണമെന്നാണ് ആലിയയോട് സോഷ്യൽ മീഡിയ പറയുന്നത്. ആലിയ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ട്രെയ്ലറില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വര്‍മ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ രംഗത്തെത്തി. ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും തുല്യരായി കാണണമെന്നും, പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്നും ട്രോളർമാർ ആവശ്യപ്പെടുന്നു. ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള ‘ഡാര്‍ലിംഗ്‌സ്’ ഓഗസ്റ്റ് 5ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

നടീ/നടന്മാരുടെ മുൻകാലങ്ങളിലെ അഭിപ്രായങ്ങളും പ്രസ്താവനകളും ഇപ്പോൾ അവരുടെ സിനിമയെ ബാധിച്ച് തുടങ്ങുന്ന കാലമാണിത്. താരങ്ങൾ പലവിഷയങ്ങളിലായി നടത്തിയ അവരുടെ ആശയങ്ങൾ, അവരുടെ രാഷ്ട്രീയ ചായ്‌വ്, മതവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ
വിമർശിക്കപ്പെടുന്നു ഈ കാലത്ത് ആലിയയ്ക്ക് നേരെയും സമാനമായ ‘സൈബർ ആക്രമണമാണ്’ ഉണ്ടാകുന്നത്. സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കഥയാണ് നടിയുടെ ഏറ്റവും പുതിയ സിനിമയെന്ന് ഇവർ ആക്ഷേപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button