KeralaLatest NewsNews

മുഹറം അവധി മാറ്റി: തിങ്കളാഴ്ച പ്രവർത്തി ദിവസമെന്ന് സർക്കാർ

മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്.

തിരുവനന്തപുരം: മുഹറം അവധി മാറ്റിയതായി സർക്കാർ. അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.

Read Also: സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില

മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ്‌ എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ്‌ ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകൾ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്‍ച്ച അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button