Latest NewsUAENewsInternationalGulf

യുഎഇയിൽ ഇടിമിന്നൽ: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: യുഎഇയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും അഭ്യർത്ഥിച്ചു.

Read Also: ഉംറ വിസയിൽ എത്തുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാം: അറിയിപ്പുമായി സൗദി

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അതേസമയം, അൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാലാവസ്ഥാ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

മഴക്കെടുതിയും മലവെള്ളപ്പാച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഫുജൈറയിൽ സർവേ ആരംഭിച്ചു. അൽ ഫസീൽ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.

Read Also: അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ട്, അവർക്ക് വിളമ്പുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും പരിശോധിക്കണം: ഇഡി കോടതിയിൽ

shortlink

Related Articles

Post Your Comments


Back to top button