News

അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ട്, അവർക്ക് വിളമ്പുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും പരിശോധിക്കണം: ഇഡി കോടതിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ടെന്ന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അർപ്പിത മുഖർജിക്ക് നൽകുന്നതിന് മുമ്പ് വെള്ളവും ഭക്ഷണവും പരിശോധിക്കണമെന്നും അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി.

‘അർപ്പിത മുഖർജിക്ക് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് വിവരം നൽകിയിട്ടുണ്ട്. എന്നാൽ, പാർത്ഥ ചാറ്റർജിയുടെ കാര്യത്തിൽ നിലവിൽ ഭീഷണിയില്ല. 2012 നവംബർ 1ന്, പാർത്ഥ ചാറ്റർജിയും അർപ്പിത മുഖർജിയും ചേർന്ന് ഒരു കമ്പനി രൂപീകരിച്ചിരുന്നു. ഈ സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ അന്വേഷിച്ചു വരുന്നു. അതിനാൽ കുറച്ച് സമയത്തേക്ക് പാർത്ഥ ചാറ്റർജിയെ ചോദ്യം ചെയ്യണം.  അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ ഞങ്ങൾ കോടതിയോട് അഭ്യർത്ഥിക്കുന്നു, ‘ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.

ശുദ്ധമായ കള്ള് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി സര്‍ക്കാര്‍: ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ സംവിധാനം ഉടൻ

അദ്ധ്യാപക-അനധ്യാപക ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചതിന്റെ പേരിൽ ഇ.ഡി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 23ന് അറസ്റ്റിലായ ഇരുവരും റിമാൻഡിലാണ്. അർപിത മുഖർജിയുടെ 31 ലൈഫ് ഇൻഷുറൻസ് പോളിസികളിൽ പാർത്ഥ ചാറ്റർജിയെ നോമിനിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പാർത്ഥ ചാറ്റർജി നേരിട്ട് പണം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു. ‘പാർത്ഥ ചാറ്റർജി പണം ആവശ്യപ്പെട്ട കേസിൽ സാക്ഷികളില്ല. പണത്തിനായി ആരെയെങ്കിലും പ്രേരിപ്പിച്ച സംഭവമില്ല. രേഖകൾ എവിടെയാണ്? ഇതെല്ലാം ആരോപണങ്ങളാണ്, പാർത്ഥ ചാറ്റർജിക്ക് ഈ പണവുമായി യാതൊരു ബന്ധവുമില്ല,’ പാർത്ഥ ചാറ്റർജിയുടെ അഭിഭാഷകൻ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button