Latest NewsNewsIndia

സ്കൂൾ നിയമന തട്ടിപ്പ്: അർപ്പിത മുഖർജിയുടെ നാലാമത്തെ അപ്പാർട്ട്‌മെന്റിൽ ഇ.ഡി റെയ്ഡ്

കൊൽക്കത്ത: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായി, അർപ്പിത മുഖർജിയുടെ നാലാമത്തെ അപ്പാർട്ട്‌മെന്റിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം മറ്റൊരു ഫ്ലാറ്റിൽ നിന്നും 28 കോടി രൂപയും സ്വർണവും കണ്ടെടുത്തതിന് പിന്നാലെയാണ്, നാലാമത്തെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്.

കൊൽക്കത്ത വിമാനത്താവളത്തിന് സമീപമുള്ള ചിന്നാർ പാർക്കിലെ, കെട്ടിടത്തിന്റെ നാലാം നിലയിലെ അപ്പാർട്ട്മെന്റാണ് അർപ്പിത മുഖർജിയുടെ പേരിലുള്ളത്. ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള തുക അർപ്പിത മാസങ്ങളായി നൽകിയിട്ടില്ല. ഇത്തരത്തിൽ 38,000 രൂപ അറ്റകുറ്റപ്പണികൾക്കായി നൽകാനുണ്ടെന്ന്, കെട്ടിടത്തിന്റെ അക്കൗണ്ടന്റ് വ്യക്തമാക്കി.

ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ സാമ്പത്തികേതര സ്ഥാപനങ്ങൾക്ക് അനുമതി നൽകാനൊരുങ്ങി ആർബിഐ

അർപ്പിത മുഖർജിയുടെ മറ്റ് മൂന്ന് വീടുകളിൽ നിന്ന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ 50 കോടി രൂപയും പണവും സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. പണം കണ്ടെത്തിയതിന് പിന്നാലെ, ഇ.ഡി ജൂലൈ 23 ന് പാർത്ഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജിയെയും അറസ്റ്റ് ചെയ്തു. പണത്തിനും സ്വർണത്തിനും പുറമെ അന്വേഷണത്തിന് സഹായകമാകുന്ന നിർണായക സൂചനകൾ അടങ്ങിയ ഡയറിയും, നിരവധി രേഖകളും ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button