Independence DayLatest NewsNewsIndia

വരൂ… നമുക്ക് ഇന്ത്യ ചുറ്റിയിട്ട് വരാം: ഇന്ത്യയിലെ അതിമനോഹരമായ 10 വിനോദ സഞ്ചാര ഇടങ്ങൾ

ടൂറിസ്റ്റുകളെ അമ്പരപ്പിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ചൈനയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ വലിയ ടൂറിസം മാർക്കറ്റ് മാത്രമല്ല ഇന്ത്യ. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ അതിവേഗം വളരുന്ന ഇരുപത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയ്ക്ക് 11- ആം സ്ഥാനമാണുള്ളത്. ഇന്ത്യയിലുള്ളവരും  സന്ദർശിക്കുന്നവരും കണ്ടിരിക്കേണ്ട അതിമനോഹരമായ 10 സ്ഥലങ്ങൾ പരിചയപ്പെടാം.

ആഗ്ര

ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കാൻ ഒരു സ്ഥലത്തിന് കഴിയുമെങ്കിൽ, അത് താജ്മഹലിന് ആയിരിക്കും. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ആണ് താജ്മഹൽ കാണാൻ ആഗ്രയിൽ എത്തുന്നത്. സൂര്യോദയ സമയത്തെ അതിമനോഹരമായ താജ്മഹൽ കാണികളുടെ മനം കുളിർക്കും. താജ്മഹൽ മാത്രമല്ല ആഗ്രയുടെ ശ്രദ്ധാകേന്ദ്രം. ഉത്തർപ്രദേശ് നഗരം അതിശയകരമായ മുഗൾ സ്മാരകങ്ങളാൽ നിറഞ്ഞതാണ്.

ഇതിമദ്-ഉദ്-ദൗളയുടെ ശവകുടീരം, അക്ബറിന്റെ ശവകുടീരം എന്നിവ, മാർബിൾ ഡിസൈനുകളാൽ അലങ്കരിച്ചിരിക്കുന്നു. കൂടാതെ ആഗ്ര കോട്ട. ഇന്ത്യയിലെ വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട നഗരമാണ് ആഗ്ര.

ന്യൂഡൽഹി:

തിക്കും തിരക്കും ആണെങ്കിലും ന്യൂഡൽഹിയിലെ കാഴ്ചകൾ അതിമനോഹരമാണ്. ഇന്ത്യയുടെ വർണ്ണാഭമായ തലസ്ഥാനം പൈതൃകത്തിന്റെയും ആധുനികതയുടെയും തികഞ്ഞ ഇടമാണ്. ജമാ മസ്ജിദ്, ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക് ഷോപ്പിംഗ് പാത എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും അമൂല്യമായ ആകർഷണങ്ങൾ അടങ്ങിയിരിക്കുന്ന ഇടമാണ് ഡൽഹി. വിശാലമായ നഗരത്തിലുടനീളം, വിനോദ സഞ്ചാരികൾക്ക് ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ള എണ്ണമറ്റ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. ന്യൂഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലോട്ടസ് ടെമ്പിൾ, ഇന്ത്യ ഗേറ്റ്, ഹുമയൂണിന്റെ ശവകുടീരം, കുത്തബ് മിനാർ എന്നിവയും ഉൾപ്പെടുന്നു.

മുംബൈ:

തീരദേശ നഗരമായ മുംബൈ സമ്പന്നരായ സംരംഭകരുടെയും ബോളിവുഡ് അഭിനേതാക്കളുടെയും വാസസ്ഥലമാണ്. ഈ ആഡംബര നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ രുചികരമായ ഭക്ഷണശാലകളിൽ ഒരിക്കലെങ്കിലും കയറണം. ഇതിന് സാധിച്ചില്ലെങ്കിൽ, മറൈൻ ഡ്രൈവിലൂടെയുള്ള ഒരു യാത്ര നിർബന്ധമാണ്. പ്രകൃതിരമണീയമായ തീരവും ആകർഷകമായ ആർട്ട് ഡെക്കോ കെട്ടിടങ്ങളും നേരിൽ കാണുമ്പോൾ ഒരു രാജകീയ ഫീൽ തോന്നുമെന്ന് വിനോദസഞ്ചാരികൾ പറയുന്നത് വെറുതെയല്ലെന്ന് ഈ യാത്രയിൽ നിങ്ങൾക്ക് ബോധ്യമാകും. സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, 2,000 വർഷം പഴക്കമുള്ള കൻഹേരി ഗുഹയിലെ കൊത്തുപണികൾ എന്നിവയെല്ലാം മുംബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

രാജസ്ഥാൻ:

‘രാജാക്കന്മാരുടെ നാട്’ എന്നാണ് രാജസ്ഥാനെ പറയുന്നത്. രാജസ്ഥാൻ മണ്ണിൽ തിളങ്ങുന്ന കൊട്ടാരങ്ങൾ, ഗംഭീരമായ കോട്ടകൾ എന്നിവയുണ്ട്. ചരിത്രത്തിലേക്കിറങ്ങി ചെല്ലുന്ന അനുഭവം തോന്നാം. ആഗ്രയും ന്യൂഡൽഹിയും ഉൾപ്പെടുന്ന ഗോൾഡൻ ട്രയാംഗിൾ ടൂറിസ്റ്റ് സർക്യൂട്ടിന്റെ ഭാഗമായ ജയ്പൂർ, രാജസ്ഥാനിലെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്. ‘ഇന്ത്യയുടെ പാരീസ്’ എന്ന് വിളിക്കപ്പെടുന്ന ജാതപൂർ പിങ്ക് നിറത്തിലുള്ള കെട്ടിടങ്ങളാൽ മനോഹരമാണ്. രാജസ്ഥാൻ മരുഭൂമിയിലെ കാറ്റേറ്റ് അതിവിശാലമായ മരുഭൂമിയിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.

വാരണാസി:

ലോകത്ത് തുടർച്ചയായി ജനവാസമുള്ള ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ വാരണാസി ഇന്ത്യയിലെ ഏറ്റവും പവിത്രമായ സ്ഥലമാണ്. പവിത്രമായ ഗംഗാ നദിക്കരയിലാണ് ആത്മീയ പ്രവർത്തനങ്ങൾ നടക്കുന്നത്. മറുവശത്ത്, വിനോദസഞ്ചാരികൾ, സൂര്യോദയ ബോട്ട് സവാരി നടത്തുകയും, നദിയിൽ ഒഴുകുന്ന പുഷ്പങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ഇത് വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുക.

അമൃത്‌സർ:

‘പഞ്ചാബിന്റെ രത്നം’ എന്നാണ്‌ അമൃത്‌സറിനെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ സുവർണ്ണ ക്ഷേത്രം ഇന്ത്യയിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. സിഖുകാരുടെ പുണ്യസ്ഥലങ്ങളിലൊന്നായ, സ്വർണ്ണം പൂശിയ ഈ ഘടന സൂര്യന്റെ രശ്മികളാൽ തിളങ്ങുകയും ചുറ്റുമുള്ള വലിയ കുളത്തിലേക്ക് അതിന്റെ രൂപം പ്രതിഫലിക്കുകയും ചെയ്യുന്നത് മനോഹര കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കിച്ചണും ഇവിടെ തന്നെയാണുള്ളത്. തെരുവുകളിൽ നാട്ടുകാർക്കൊപ്പം ബോളിവുഡ് സംഗീതം ആലപിക്കാനും നൃത്തം ചെയ്യാനും അവസരം ലഭിക്കും.

ഗോവ:

വലിയ നഗരങ്ങളും പുണ്യസ്ഥലങ്ങളും കൊണ്ട് മാത്രം നിറഞ്ഞിരിക്കുന്ന ഇടമല്ല ഇന്ത്യ. ഇന്ത്യയുടെ തെക്കുള്ള ഗോവ എന്ന സ്ഥലം അവിശ്വസനീയവും അനന്തവുമായ ബീച്ചുകളാൽ നിറഞ്ഞിരിക്കുന്ന ഇടമാണ്. ഇന്ത്യൻ, പോർച്ചുഗീസ് സംസ്കാരങ്ങളുടെ സമന്വയമാണ് ഗോവയുടെ സവിശേഷമായ ഒരു ഭാഗം. ബറോക്ക് വാസ്തുവിദ്യയും കത്തീഡ്രലുകളും മുതൽ മസാലകൾ നിറഞ്ഞ വിന്ദാലൂ കറികളും സീഫുഡ് വിഭവങ്ങളും വരെ ഇവിടെ ലഭിക്കും.

കേരളം:

കേരളത്തിൽ ഇല്ലാത്തത് ഏതാണെന്ന് ഓർത്ത് ഇവിടെ വരുന്നവർ അതിശയിച്ച് പോകും. മലനിരകൾ, കാടുകൾ, ബീച്ചുകൾ, കായലുകൾ, സ്മാരക മന്ദിരങ്ങൾ, കോട്ടകൾ അങ്ങനെ നീളുന്നു കേരളത്തിന്റെ ദൃശ്യഭംഗി. ആലപ്പുഴ, മൂന്നാർ, വയനാട്, കൊച്ചി എന്നിവയാണ് കേരളത്തിൽ എത്തുന്നവരുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ന്യൂ ഡൽഹി, ജയ്പൂർ തുടങ്ങിയ നഗരങ്ങളുടെ തീവ്രതയിൽ നിന്ന് ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ് കേരളത്തിൽ എത്തുന്നത് എന്നും പറയാം.

മൈസൂർ:

ഇന്ത്യയിലെ സാംസ്കാരിക ഇടമായ മൈസൂർ വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ദേവതാ കൊത്തുപണികളുള്ള ഹിന്ദു ക്ഷേത്രങ്ങൾ. മൈസൂർ കൊട്ടാരം, മൃഗശാല അങ്ങനെ നീണ്ടു കിടക്കുകയാണ് മൈസൂരിലെ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ്. അനന്തമായ കണ്ണാടി അലങ്കാരങ്ങൾ, സ്റ്റെയിൻ-ഗ്ലാസ് ജനാലകൾ, കൊത്തുപണികളുള്ള തടി വാതിലുകൾ, ഒരു കാലിഡോസ്കോപ്പിന്റെ ഉൾവശം പോലെ കാണപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്ക് നിലകൾ എന്നിവയെല്ലാം മൈസൂർ കൊട്ടാരത്തിൽ നിങ്ങൾക്ക് കാണാം. ഇന്തോ-സാരസെനിക് ഡിസൈനിന്റെ രാജ്യത്തെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഈ കൊട്ടാരം കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് മിന്നുന്ന ലൈറ്റുകളാൽ രാത്രിയിൽ പ്രകാശം പരത്തി മൈസൂർ കൊട്ടാരം ജ്വലിച്ച് നിൽക്കും.

ലഡാക്ക്:

കാരക്കോറം, സാൻസ്കർ പർവതനിരകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ലഡാക്ക്, വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. ഈ പ്രദേശത്തെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്. ലഡാക്കിന്റെ തലസ്ഥാനമായ ലേ, സമുദ്രനിരപ്പിൽ നിന്ന് 3,500 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1974 വരെ വിനോദസഞ്ചാരികൾക്കായി ലഡാക്ക് തുറന്നിരുന്നില്ല. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലവും ദീർഘകാലത്തെ ഒറ്റപ്പെടലും കണക്കിലെടുത്ത്, ബുദ്ധമത ഭൂരിപക്ഷ പ്രദേശം സവിശേഷമായ ഒരു സാംസ്കാരിക ഐഡന്റിറ്റിയും ഒരു പരിധിവരെ ‘തൊടാത്ത’ ഭാവവും നിലനിർത്തിയിരുന്നു. ലേയുടെ പഴയ പട്ടണത്തിന് ചുറ്റും ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും കാണാം. പതിനേഴാം നൂറ്റാണ്ടിലെ ഒമ്പത് നിലകളുള്ള ലേ കൊട്ടാരവും ലോകസമാധാനത്തിന്റെ സ്മാരകമായ ശാന്തി സ്തൂപവും കാണാതെ പോകരുത്.

മറ്റ് ഇടങ്ങൾ: മണാലി, കുടക്, ആൻഡമാൻ നിക്കോബാർ, ഷിംല, കൊൽക്കത്ത, ഡാർജിലിംഗ്, അജന്ത, എല്ലോറ ഗുഹകൾ…

shortlink

Related Articles

Post Your Comments


Back to top button