Latest NewsIndiaNews

സ്കൈലൈറ്റ്: ഇന്ത്യൻ ആർമിയുടെ ഉപഗ്രഹ അധിഷ്ഠിത അഭ്യാസത്തിന്റെ ലക്ഷ്യമെന്ത്? അറിയേണ്ടതെല്ലാം

സ്കൈലൈറ്റ് അഥവാ ഉപഗ്രഹ അധിഷ്ഠിത അഭ്യാസം. ഉപഗ്രഹ അധിഷ്ഠിതമായ സംവിധാനങ്ങളുടെ പ്രതിരോധ ശേഷി പരിശോധിക്കുന്നതിനായി ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. ആദ്യമായാണ് ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള അഭ്യാസം നടത്തുന്നത്. സ്കൈലൈറ്റ് എന്ന രഹസ്യനാമമുള്ള ഈ അഭ്യാസത്തിന്റെ ലക്ഷ്യം, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ അസറ്റുകളുടെ പ്രവർത്തന സന്നദ്ധതയും ഇവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കഴിവും പരീക്ഷിക്കുക എന്നതായിരുന്നു.

ആൻഡമാൻ ദ്വീപുകൾ മുതൽ വടക്കൻ അതിർത്തി മേഖല വരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പാൻ-ഇന്ത്യ അഭ്യാസ പ്രകടനമായിരുന്നു നടന്നത്. ബഹിരാകാശ, ഗ്രൗണ്ട് വിഭാഗങ്ങളുടെ ചുമതലയുള്ള വിവിധ ഏജൻസികളും ഐഎസ്ആർഒയും അഭ്യാസത്തിൽ പങ്കെടുത്തു. നൂറുകണക്കിന് ആശയവിനിമയ ടെർമിനലുകളെ ബന്ധിപ്പിക്കുന്ന നിരവധി ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ സേവനം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നു. സ്റ്റാറ്റിക് ടെർമിനലുകൾ, ട്രാൻസ്പോർട്ടബിൾ വെഹിക്കിൾ മൗണ്ടഡ് ടെർമിനലുകൾ, മാൻ-പോർട്ടബിൾ, ചെറിയ ഫോം ഫാക്ടർ മാൻ-പാക്ക് ടെർമിനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Also Read:‘ഭാര്യമാരോട് ചോദിക്ക് അടുക്കളയിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന്’: ബി.ജെ.പിക്കെതിരെ എഐയുഡിഎഫ് അധ്യക്ഷൻ

‘ഫീൽഡ് രൂപീകരണങ്ങളിൽ 280-ലധികം പ്ലാറ്റ്‌ഫോമുകൾ പരിശോധിച്ചു. ഭൗമ മാധ്യമങ്ങൾ പരാജയപ്പെട്ട ഒരു സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കഴിവുകളും പരിശീലനവും സാധൂകരിക്കാനാകും’, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ സൈന്യം ചില വിദൂര അതിർത്തി പ്രദേശങ്ങളിൽ ഉപഗ്രഹ ആശയവിനിമയ ശൃംഖലകൾ ഉപയോഗിക്കുന്നുണ്ട്. നാവികസേനയ്ക്കും വ്യോമസേനയ്ക്കും സ്വന്തമായി ഒരു ഉപഗ്രഹമുണ്ടെങ്കിലും 2025-ഓടെ അത് സ്വന്തമാക്കാനാണ് കരസേനയുടെ ശ്രമം. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഈ വർഷം മാർച്ചിൽ ഇന്ത്യൻ ആർമിയുടെ ഉപഗ്രഹമായ ജിസാറ്റ്-7ബിക്ക് അനുമതി നൽകിയിരുന്നു. ഭൂമിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കും വിമാനങ്ങൾ, വ്യോമ പ്രതിരോധ ആയുധങ്ങൾ, ഫയർ സപ്പോർട്ട് പ്ലാറ്റ്ഫോമുകൾ എന്നിവയ്‌ക്ക് ആശയവിനിമയം നടത്താവുന്ന തരത്തിലാകും ഇത് രൂപ കൽപ്പന ചെയ്യുക.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ തദ്ദേശീയ മൾട്ടിബാൻഡ് ഉപഗ്രഹമായാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൈന്യം, തങ്ങളുടെ ഉദ്യോഗസ്ഥരെ ഉപഗ്രഹ ആശയവിനിമയത്തിന്റെ എല്ലാ വശങ്ങളിലും പരിശീലിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button