NewsLife StyleHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം ഉണ്ടോ? ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം

കാപ്പി സ്ഥിരമായി കുടിക്കുന്നവരിൽ രക്തസമ്മർദ്ദത്തിനുള്ള സാധ്യത കൂടുതലാണ്

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അനാരോഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം എന്നിവ പലപ്പോഴും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ പൂർണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് കഫീൻ. കാപ്പി സ്ഥിരമായി കുടിക്കുന്നവരിൽ രക്തസമ്മർദ്ദത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, മധുരമുള്ള ഭക്ഷണങ്ങളായ ഐസ്ക്രീം, ചോക്ലേറ്റ്, കേക്ക് എന്നിവ പരമാവധി ഒഴിവാക്കണം. അടുത്തതാണ് സംസ്കരിച്ച ഭക്ഷണങ്ങൾ. പിസ, സാൻഡ്‌വിച്ച്, ബർഗർ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കും.

Also Read: തൊഴിലാളികളുടെ കുറവ് വർധിക്കുന്നു, 10 ലക്ഷത്തിലേറെ അവസരങ്ങൾ: കാനഡയിൽ തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം

അടുത്തതാണ് റെഡ് മീറ്റ്. ബീഫ്, പന്നിയിറച്ചി, മട്ടൻ എന്നിവ അമിത അളവിൽ കഴിക്കുന്നത് നല്ലതല്ല. ഇതിലൂടെ കൊളസ്ട്രോൾ വർദ്ധിക്കുകയും രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. കൂടാതെ, രക്തസമ്മർദ്ദം ഉള്ളവർ മധുരമുള്ള ശീതള പാനീയങ്ങൾ കുടിക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button