Latest NewsNewsIndia

ആയുധ കേസിൽ മുഖ്താർ അൻസാരിയുടെ മകന്റെ വസതിയിൽ പോലീസ് റെയ്ഡ്

ലക്നൗ: മുഖ്താർ അൻസാരിയുടെ മകനും മൗ സദർ എം.എൽ.എയുമായ അബ്ബാസ് അൻസാരിയുടെ വസതിയിൽ പോലീസ് റെയ്ഡ്. അബ്ബാസ് അൻസാരിയുടെ ദാറുൽഷഫ ഏരിയയിലെ 107ാം നമ്പർ വസതിയിലാണ് ലക്നൗ പൊലീസ് റെയ്ഡ് നടത്തിയത്. അബ്ബാസ് അൻസാരിക്കെതിരെ ലക്നൗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണിത്.

വ്യാഴാഴ്ച ലക്നൗവിലെ പ്രാദേശിക കോടതി അബ്ബാസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒരു ലൈസൻസിൽ കബളിപ്പിച്ച് നിരവധി ആയുധങ്ങൾ കൈക്കലാക്കുന്നതായും ലക്നൗ പോലീസിനെ അറിയിക്കാതെ ആയുധ ലൈസൻസ് ഡൽഹിയിലേക്ക് മാറ്റിയതായും അബ്ബാസ് അൻസാരിക്കെതിരെ കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button