Latest NewsNewsInternationalBusiness

ബംഗ്ലാദേശിൽ ഇന്ധനവില കുതിക്കുന്നു, കനത്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്

ഇന്ധനത്തിന് പുറമേ, രാജ്യത്തെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്

ബംഗ്ലാദേശിൽ ഇന്ധനവില കുത്തനെ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 52 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുള്ളത്. ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ തുടർന്ന് വൻ ജനരോഷമാണ് ബംഗ്ലാദേശിലെ തെരുവുകളിൽ ഉള്ളത്. ഇന്ധനവില പിൻവലിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

ഇന്ധനത്തിന് പുറമേ, രാജ്യത്തെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ഇന്ധനവില വർദ്ധന ബംഗ്ലാദേശിന്റെ വ്യവസായ രംഗത്തെയാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ബംഗ്ലാദേശിന്റെ ജിഡിപി 416 ബില്യൺ ഡോളറാണെങ്കിലും രാജ്യത്തെ റീട്ടെയിൽ വിലക്കയറ്റം ഏഴ് ശതമാനത്തിന് മുകളിൽ തന്നെയാണ് തുടരുന്നത്.

Also Read: കൊല്ലത്ത് പോത്ത് വിരണ്ടോടി: വാഹന ഗതാഗതം മുക്കാൽ മണിക്കൂറോളം തടസപ്പെട്ടു, ബൈക്കിൽ നിന്ന് ഇറങ്ങിയോടി യാത്രക്കാർ

ബംഗ്ലാദേശിൽ പെട്രോളിന്റെ വില 130 ടാകയും ഒക്ടെയ്ൻ പെട്രോളിന്റെ വില 135 ടാകയുമാണ്. അതായത്, ഇന്ത്യൻ രൂപയിൽ യഥാക്രമം 108 രൂപ, 113 രൂപ എന്നിങ്ങനെയാണ്. അതേസമയം, രാജ്യത്ത് മണ്ണെണ്ണ വില 42.5 ശതമാനമാണ് വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button