Kerala

‘മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല ‘: കുറിപ്പ്

പാവം പെങ്കൊച്ച് , നിലവിളിക്കാൻ പോലും മറന്നു പോയി

കഴിഞ്ഞ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് ടിക് ടോക്ക് റീൽസ് താരം വിനീത് ബലാത്സംഗകേസിൽ അറസ്റ്റിലായത്. ചുവന്ന ചുണ്ടുകളും മീശയുമാണ് വിനീതിന് ആരാധകരെ നേടിക്കൊടുത്തത്. എന്നാൽ റീൽസിലെ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് വിനീതിന്റെ യഥാർത്ഥ മുഖം. അടിപിടി കേസ് തൊട്ടു മോഷണം വരെയുള്ള കേസുകളിൽ പ്രതിയായ വിനീത് യുവതികളോട് പറയുന്നത് മുഴുവൻ കള്ളമായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി ഡോ. അനുജ ജോസഫ്.

read also: ചീരയും കാബേജുമെല്ലാം പച്ചക്കറികൾ, പിന്നെ കഞ്ചാവ് എന്താണ് സാറേ? മരണം വരെ ഉപയോഗിക്കുമെന്ന് വ്‌ളോ​ഗർ എക്സൈസിനോട്

കുറിപ്പ് പൂർണ്ണ രൂപം,

ടിക് ടോക്ക് റീൽസ് താരം വിനീത് ബലാത്സംഗകേസിൽ അറസ്റ്റിൽ,

മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഫിൽറ്റർ കോഫിയിൽ മുങ്ങിപ്പോയാണ് പെങ്കൊച്ചുങ്ങളുടെ മനസ്സിനെ ആളു കീഴടക്കിയതു പോലും,

അടിപിടി കേസ് തൊട്ടു മോഷണം, കൂട്ടത്തിൽ മീശ പിരിക്കൽ ഇതൊക്കെയാണ് ആളുടെ പ്രവർത്തനമേഖല.
ഏതായാലും മൂപ്പരുടെ ഫോണിൽ നിന്നും ഒരുപാടു പെൺകുട്ടികളുടെ അശ്ലീല പടങ്ങളൊക്കെ കണ്ടെത്തിയെന്നാണ് കേൾക്കുന്നതു ,instagram ലൊക്കെ റീൽസ് മേഖല യിൽ കഴിവ് തെളിയിക്കാനുള്ള ടിപ്സ് പറഞ്ഞു കൊടുത്താണ് ആളു പെങ്കൊച്ചുങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചത് പോലും,
പരാതിയുമായി പല പെങ്കൊച്ചുങ്ങളും രംഗത്തു വന്നിട്ടുണ്ടെന്നും കേൾക്കുന്നു,

അടുത്തിടെ കാർ വാങ്ങാൻ, കൂട്ടിനായി വിളിച്ച പെങ്കൊച്ചിനെ ഇയാൾ സ്വകാര്യ ഹോട്ടലിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തു പോലും(ആ ‘സൽഗുണ’ സമ്പന്നയുടെ nude photos ഉം ആളുടെ ഫോണിൽ ഉണ്ടെത്രെ )
‘പീഡനം’ ആണ് പിള്ളേച്ചാ, കേസ് കൊടുക്കണം,അല്ല പിന്നെ

ആ പെങ്കൊച്ചു ഒരു പാവമായിരുന്നു, അവളുടെ ഫോണിൽ നിന്നും അവളറിയാതെ ഫോട്ടോയൊക്കെ പറന്നു ആ fraud ന്റെ ഫോണിൽ കയറി ,ഇതാണ് ലോജിക് ഇല്ലാത്ത മാജിക്‌!
കഷ്ടം, സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവൾക്കൊന്നും അറിയില്ലായിരുന്നു,
പാവം പെങ്കൊച്ചു, നിലവിളിക്കാൻ പോലും മറന്നു പോയി,

ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല പെങ്കൊച്ചേ,
ഇവനെയൊക്കെ പോലുള്ളവന്മാരുടെ ചെയ്തികൾ ഈ സമൂഹത്തിൽ നടക്കുന്നത് അറിയാത്തവർ ഒന്നുമല്ലല്ലോ നിങ്ങളൊക്കെ, വിളിക്കുന്ന എല്ലായിടത്തും പോയിട്ടു, അവസാനം പീഡനം,ഭീഷണി, ബലാത്സംഗം.

അറസ്റ്റ് ചെയ്യുമ്പോൾ ആ ‘സൽഗുണ സമ്പന്ന’ മാരെ കൂടെ പ്രതിപട്ടികയിൽ ചേർക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്,ഓരോ fraud കൾ വിളിക്കുമ്പോൾ സുരക്ഷ പോലും മറന്നു, ഓരോയിടത്തു ചെന്നിട്ടു ഒന്നും ഞാൻ അറിഞ്ഞില്ല, കേട്ടില്ല, എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ മാത്രം 🙏
Dr. Anuja Joseph

shortlink

Related Articles

Post Your Comments

Related Articles


Back to top button