KeralaLatest NewsNews

ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

ഓര്‍ഡിനന്‍സുകള്‍ അസാധുവായ സംഭവം: ഗവര്‍ണറോട് ഏറ്റുമുട്ടാനില്ലെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റുമുട്ടാനില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഓര്‍ഡിനന്‍സുകള്‍ അസാധുവായതു കൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ ഇല്ലെന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണറോട് ഏറ്റുമുട്ടുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കരാര്‍ കമ്പനിക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ കൂടെയില്ല: ദേശീയപാതയിലെ കുഴിയടക്കൽ തുടങ്ങി

അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

ബാലഗോകുലത്തിന്റെ പരിപാടിയില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്ത വിഷയത്തിലും ഇ.പി ജയരാജന്‍ പ്രതികരിച്ചു. കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മറ്റി പരിശോധിക്കും. സംസ്ഥാന പാര്‍ട്ടി നേതൃത്വവും ആവശ്യമായ നിര്‍ദ്ദേശവും ഇടപെടലും ഇക്കാര്യത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button